നിയമസഭാ ബജറ്റ്‌ സമ്മേളനം ബക്രീദിന്‌ ശേഷം

തിരുവനന്തപുരം : കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ സമ്പൂര്‍ണ ബജറ്റ്‌ പാസാക്കുന്നതിനുളള നിയമസഭാ സമ്മേളനം ബക്രീദിന്‌ ശേഷമേ തുടങ്ങാന്‍ സാധ്യതയുളളു. 2021 ജൂലൈ 21 മുതല്‍ സമ്മേളനം ആരംഭിക്കാനാണ്‌ സാധ്യത. ഈമാസം 12 മുതല്‍ തുടങ്ങാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ആലോചന.

ജൂലൈയില്‍ തന്നെ നിയമ സഭാ സമ്മേളനം ചേരണമെന്ന നിലപാടിലാണ്‌ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സെപ്‌തംബറില്‍ കോവിഡ്‌ മൂന്നാം തരംഗം ഉണ്ടായാല്‍ സമ്മേളനം ചേരാനാവാത്ത സ്ഥിതിയുണ്ടാവും .സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതും അനിശ്ചിതത്വത്തില്‍ ആകും .കോവിഡ്‌ വ്യാപന നിരക്ക് കുറഞ്ഞാല്‍ അടുത്ത മന്ത്രിസഭായോഗം നിയമ സഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഓഗസ്‌റ്റ്‌ മൂന്നാംവാരം ഓണം കൂടി എത്തുന്നതോടെ ഒരുമാസം സമ്മേളനം ചേരാന്‍ കഴിയില്ല.

Share
അഭിപ്രായം എഴുതാം