റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാം തരംഗം നേരിടാന്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം: ഗ്രാമീണ മേഖലയ്ക്ക് മുന്‍ഗണന

June 25, 2021 - 7:38 pm

ന്യൂഡല്‍ഹി: ഡെല്‍റ്റ വൈറസിന്റെ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. പാക്കേജ് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് വിവരം. കേന്ദ്ര ആരോഗ്യ, ധനകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനുണ്ട്. ഗ്രാമീണ മേഖലകളിലെ ആശുപത്രികളില്‍ പോലും ഓക്സിജന്‍ ഉള്‍പ്പടെ കോവിഡ് ചികില്‍സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിനുളള പണം പാക്കേജില്‍ ഉള്‍പ്പെടുത്തും. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലുമുളള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പാക്കേജിന്റെ ഭാഗമായി പണം നല്‍കും. പരിശോധനകളുടെ എണ്ണം കൂട്ടി വൈറസ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുക എന്ന രീതി ഫലപ്രദമാണെന്ന് ഒന്നാംതരംഗത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നാം തരംഗം നേരിടാന്‍ കൂടുതല്‍ ലാബുകള്‍ സജ്ജീകരിക്കാനും പാക്കേജില്‍ പണം നീക്കി വയ്ക്കും. കോവിഡ് ചികത്സാകേന്ദ്രങ്ങളുടെയും, ആശുപത്രി കിടക്കകളുടെയും എണ്ണം കൂട്ടല്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കാണ് പാക്കേജില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *