മാസ്​ക്​ ധരിക്കാത്തതിന്​ മുംബൈ പിഴയിട്ടത് 58 കോടി

മുംബൈ: ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ മാസ്​ക്​ ധരിക്കാത്തവരില്‍നിന്ന്​ ഇതുവരെ പിഴ ചുമത്തിയത് ​ 58 കോടി രൂപ .കോവിഡ്​ 19 വ്യാപനം കണക്കിലെടുത്ത് മുന്‍ കരുതല്‍ നിര്‍ദേശങ്ങളായ മാസ്​ക്​ ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ ലംഘിക്കുന്നവര്‍ക്ക്​ പിഴയും ഈടാക്കിയിരുന്നു .
ഇതോടെ രാജ്യത്ത്​ മാസ്​ക്​ ധരിക്കാത്തതിന്​ ഏറ്റവും കൂടുതല്‍ പിഴ ഒടുക്കിയ നഗരമായി മുംബൈ മാറി. ജൂണ്‍ 23 വരെയാണ്​ കോര്‍പറേഷന്‍ നിയമ ലംഘനങ്ങള്‍ക്ക് ഇത്രയധികം തുക പൊതുജനങ്ങള്‍ക്ക്​ പിഴയിട്ടത്​. 58,42,99,600 രൂപയാണ്​ ആകെ ലഭിച്ച പിഴത്തുക.


ഇതില്‍ മുംബൈ പൊലീസും റെയില്‍വേയും ഈ ടാക്കിയ പിഴത്തുകയും ഉള്‍പ്പെടും. മാസ്​ക്​ ധരിക്കാത്തവര്‍ക്ക്​ 200 രൂപയാണ്​ ബ്രിഹാന്‍ മും​ബൈ കോര്‍പറേഷന്‍ പിഴയിടുന്നത്​.രാജ്യത്ത്​ ഏറ്റവും അധികം കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →