റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: മുകുള്‍ റോയിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവുമായി ബംഗാള്‍ ബിജെപി നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. അടുത്തിടെയാണ് മുകുള്‍ റോയി ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി ടിക്കറ്റില്‍ കൃഷ്ണനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് മുകുള്‍ റോയ് നിയമസഭയിലേക്കെത്തിയത്.


വിഷയത്തില്‍ സുവേന്ദു അധികാരി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എംഎല്‍എമാര്‍ പാര്‍ട്ടിമാറുന്നത് തടയാന്‍ സംസ്ഥാനത്ത് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഗവര്‍ണറെ ധരിപ്പിച്ചു.

സ്വപന്‍ ദാസ്ഗുപ്ത, അമിത് മാളവ്യ തുടങ്ങിയ ബിജെപി നേതാക്കളും മുകുള്‍ റോയി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *