ജമ്മു-കശ്മീരിന് വീണ്ടും സംസ്ഥാന പദവി: കേന്ദ്രം ചര്‍ച്ചയ്‌ക്കെന്ന് അഭ്യൂഹം, സജീവമായി ഗുപ്കര്‍ സഖ്യം

ശ്രീനഗര്‍: ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതും തെരഞ്ഞെടുപ്പു നടത്തുന്നതും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നു സൂചന. ഈ വര്‍ഷം ഫെബ്രുവരിയില്‍, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കുന്നതല്ല ജമ്മു കശ്മീര്‍ പുന:സംഘടനാ ഭേദഗതി ബില്‍ 2021 എന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുയോജ്യമായ സമയത്ത് സംസ്ഥാന പദവി കേന്ദ്രം തിരികെ നല്‍കുമെന്ന് ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത് ഉടന്‍ നടപ്പില്‍ വരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത വരുന്നത്.ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍, തെരഞ്ഞെടുപ്പ് നടത്തല്‍ എന്നീ വിഷയങ്ങളില്‍ കേന്ദ്രം ചര്‍ച്ചയ്ക്കു തയാറായേക്കുമെന്നാണു സര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം അത്തരത്തിലൊരു ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടു രൂപീകരിച്ച ഏഴ് പാര്‍ട്ടികളുെട ഗുപ്കര്‍ സംഖ്യം(പി.എ.ജി.ഡി) ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നു കഴിഞ്ഞ 6 മാസമായി നിര്‍ജീവമായിരുന്ന ഗുപ്കര്‍ സംഖ്യം വീണ്ടും സജീവമാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →