റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് മരണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രാജ്യത്തെ പ്രതിരോധം പാളുമെന്ന് എയിംസ് ഡയറക്ടര്‍

June 14, 2021 - 12:15 pm

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളും ആശുപത്രികളും കോവിഡ് മരണ കണക്കില്‍ കൃത്യത പുലര്‍ത്തണമെന്നും മറിച്ചായാല്‍ രാജ്യത്തെ പ്രതിരോധം പാളുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിര്‍ത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കണക്കുകള്‍ ആവശ്യമാണ്. ഇതിനായി സംസ്ഥാനങ്ങളും ആശുപത്രികളും കോവിഡ് മരണം ഓഡിറ്റ് ചെയ്യണം. കൃത്യമായ വിവരങ്ങള്‍ കൈവശമില്ലെങ്കില്‍ മരണനിരക്ക് കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് മരണം കുറച്ചുകാണിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.വൈറസിന്റെ ജനിതകമാറ്റവും രോഗത്തിനെതിരായുള്ള പ്രതിരോധത്തിലെ വീഴ്ചയുമാണ് ഇന്ത്യയിലും ആഗോളതലത്തിലും കോവിഡ് തരംഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. വൈറസിന് ജനിതകമാറ്റം സ്വഭാവികമാണ്. രോഗികളുടെ എണ്ണവും മരണ സംഖ്യയും വര്‍ധിക്കുന്നതിനിടയിലും ആളുകളുടെ ശ്രദ്ധക്കുറവാണ് വൈറസിന്റെ അടുത്ത തരംഗത്തിന് വഴിവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *