ആലപ്പുഴ: കെ.എസ്.യു -സിപിഎം പ്രവര്‍ത്തര്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നു. വളളികുന്നത്താണ് സംഭവം. കോവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയതാണ് ഇരുസംഘങ്ങളും. 2021 ജൂണ്‍ 3ന് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സെക്ടറല്‍ മജിസ്ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
വളളികുന്നം ഒമ്പതാം വാര്‍ഡ് മേലാത്തറ കോളനിയിലെ വീടുകള്‍ അണുവിമുക്തമാക്കാനാണ് കെഎസ്.യു പ്രവര്‍ത്തകര്‍ എത്തിയത്. പിപിഇ കിറ്റ് ധരിച്ചത്തിയ വനിതകള്‍ ഉള്‍പ്പടെയുളളവരെ വാര്‍ഡ് മെമ്പറും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞുവെച്ച് മര്‍ദ്ദിച്ചെന്നാണ് കെഎസ് യു പ്രവര്‍ത്തകരുടെ പരതി. എന്നാല്‍ കണ്ടെയിന്മെന്റ് സോണില്‍ അനുവാദമില്ലാതെ കയറിയതിനെക്കുറിച്ച് തിരക്കിയപ്പോള്‍ തന്നെയും ഒപ്പുമുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരെയും കെഎസ് യുക്കാരാണ് മര്‍ദ്ദിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ പി.കോമളന് പറഞ്ഞു.

