5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ജൂഹിചൗളക്ക്‌ 20 ലക്ഷം രൂപ പിഴചുമത്തി

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ 5 ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരെ ജൂഹിചൗള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തളളി ഉത്തരവായി. നടിയുടെയും കൂട്ടാളികളുടെയും നീക്കം പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന്‌ ആരോപിച്ച കോടതി 20 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു. മാധ്യമങ്ങളിലൂടെ പ്രശസ്‌തി ലഭിക്കാന്‍ ഉദ്ദേശിച്ചാണ്‌ നടി കോടതിയെ സമീപിച്ചതെന്ന്‌ ജഡ്‌ജി വ്യക്തമാക്കി. വസ്‌തുതകളെക്കുറിച്ച്‌ യാതൊരറിവും ഇല്ലാതെ അനാവശ്യവും നിസാരവുമായ കാര്യങ്ങളാണ്‌ ഹര്‍ജിയില്‍ കുത്തി നിറച്ചിരിക്കുന്നതെന്ന്‌ വിധിപ്രസ്ഥാവത്തില്‍ പറഞ്ഞു. കോവിഡ്‌ സാഹചര്യത്തില്‍ നടന്ന വെര്‍ച്വല്‍ വാദം കേള്‍ക്കലിന്‍റെ ലിങ്ക്‌ നടി സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ്‌ ചെയ്‌തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ത്യയില്‍ 5ജി സേവനം തുടങ്ങുന്നത്‌ ആളുകളുടെ ആരോഗ്യത്തിന്‌ പ്രശ്‌നം സൃഷ്ടിക്കുമെന്നാരോപിച്ചാണ്‌ ജൂഹി ചൗള, വിരേഷ്‌ മാലിക്‌, ടീനാ വച്ചാനി എന്നിവര്‍ കോടതിയെ സമീപിച്ചത്‌. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരെ അവബോധം സഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നടി 5ജി നടപ്പാക്കുന്നതിനെതിരെ ഡെല്‍ഹി ഹൈക്കോടതിയിലാണ്‌ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നത്‌. വയര്‍ലെസ്‌ സാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും ഇത്‌ ആരോഗ്യത്തിന്‌ ഹാനികരമാണെന്നുമാണ്‌ പൊതുവിലുളള വിലയിരുത്തലെന്നും ജൂഹി ചൗള ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 5ജി യാഥാര്‍ത്ഥ്യമായല്‍ ഭൂമിയില്‍ മനുഷ്യരും പ്രാണികളും പക്ഷികളും മൃഗങ്ങളും .അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരും. നിലവിലുളളതിന്‍റെ 10മുതല്‍ 100 മടങ്ങുവരെ അളവില്‍ റേഡിയോ വികിരണം വര്‍ദ്ധിക്കുമെന്നും ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കോടതി വാദം കോള്‍ക്കുന്നതിനിടെ ലിങ്കിലൂടെ പ്രവേശിച്ച്‌ ആരോ തടസം സൃഷ്ടിച്ചിരുന്നു. വാദം കേള്‍ക്കലിനിടെ ജൂഹി ചൗള അഭിനയിച്ച സിനിമകളിലെ ഗാനം ആലപിച്ചും മറ്റും കോടതി നടപടികള്‍ക്ക്‌ തടസമുണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.വെബ്‌എക്‌സ്‌ പ്ലാറ്റ്‌ഫോമില്‍ നടന്ന വെര്‍ച്വല്‍ കോര്‍ട്ട്‌റൂമില്‍ മൂന്നുതവണയായി ആരോ പ്രവേശിച്ച്‌ :മേരി ബന്നോ കി അയോഗി ബറാത്ത്‌ ” പോലുളള ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങുകയായിരുന്നു. നടിമാരായ മനീഷ കൊയ്‌രാള, ജാന്‍വി എന്നിവരുടെ പേരുകളിലാണ്‌ സ്‌ക്രീനില്‍ അജ്ഞാതര്‍ പ്രത്യക്ഷപ്പെട്ടത്‌. കേസ്‌ പരിഗണിച്ച ജെആര്‍ മിധ തുടക്കത്തില്‍ അവരെ മ്യൂട്ട്‌ ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീടും അമ്യൂട്ട്‌ ചെയ്‌ത്‌ ഇയാള്‍ പാട്ടുപാടി. പോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിക്കുമ്പോള്‍ വാദം കേട്ടിരുന്ന നിരവധി ആളുകള്‍ അദ്ദേഹത്തിന്‍റെ വാദങ്ങള്‍ക്കെതിരെ ഇമോജികള്‍ ഉപയോഗിച്ചും രംഗത്തെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം