ശുക്രനിലേക്ക്‌ രണ്ട്‌ ദൗത്യങ്ങള്‍ പ്രഖ്യാപിച്ച്‌ നാസ

വാഷിംങ്‌ടണ്‍: ശുക്രനിലേക്ക്‌ രണ്ട്‌ ദൗത്യങ്ങള്‍ പ്രഖ്യാപിച്ച് ബഹിരാകാശ ഏജന്‍സിയായ നാസ. 2028,2030 വര്‍ഷങ്ങളിലാവും ദൗത്യങ്ങള്‍. ജ്വലിക്കുന്ന ഗ്രഹമായ ശുക്രന്‍ എങ്ങനെ രൂപപ്പെട്ടുവെന്നത്‌ സംബന്ധിച്ച്‌ പഠനം നടത്തുന്നതിനാണ്‌ ഈ ദൗത്യങ്ങളെന്ന് നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.ഭൂമിയോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രഹമാണ്‌ ശുക്രന്‍.

ഡാവിഞ്ചിയെന്ന പേരിട്ടിരിക്കുന്ന ആദ്യ ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെപ്പറ്റിയുളള പഠനത്തിനായും വെരിറ്റാസ്‌ എന്ന രണ്ടാമത്തെ ദൗത്യം ശുക്രന്റെ ഉപരിതലത്തെക്കുറിച്ചുമാണ്‌ പഠിക്കുക. 1990-91 കാലത്താണ്‌ ശുക്രന്റെ ഉപരിതലത്തെപ്പറ്റി അവസാനമായി പഠനങ്ങള്‍ നടത്തിയത്‌. മഗല്ലന്‍ എന്നായിരുന്നു ആദൗത്യം അറിയപ്പെട്ടിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →