ചാത്തന്നൂര്‍: എംബിബിഎസ് പരീക്ഷയില്‍ ആള്‍മാറാട്ടം നടന്ന മിയ്യണ്ണര്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടിരുന്നു. ആരോഗ്യ സര്‍വകലാശാല അതേക്കുറിച്ച് അന്വേഷണം നടത്തിവരുമ്പോഴാണ് പരീക്ഷയിലെ ആള്‍മാറാട്ടം ശ്രദ്ധയില്‍ പെടുന്നത്. ഉത്തര കടലാസ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയെ കണ്ണനല്ലൂര്‍ പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
ഈ വിദ്യാര്‍ത്ഥിക്ക് പരീക്ഷാഫീസ് അടയ്‌ക്കാതെ അടുത്ത തവണ ഈ പരീക്ഷയെഴുതാന്‍ ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കിയിട്ടുണ്ട്. ആള്‍മാറാട്ടത്തിന് കണ്ണനല്ലൂര്‍ പോലീസ് പ്രതികളാക്കി കേസെടുത്തിട്ടുളള മൂന്ന് വിദ്യാര്‍ത്ഥികള്‍ മുന്‍കൂര്‍ ജാമ്യത്തിന് കൊല്ലം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇവരുടെ ഹര്‍ജി ഇന്നലെ കോടതി പരിഗണിച്ചില്ല.