ന്യൂഡല്‍ഹി: ഫിഫയുടെ ലോക റാങ്കിങ്ങില്‍ ഇന്ത്യ 105ാം സ്ഥാനം നിലനിര്‍ത്തി. വനിതകളുടെ റാങ്കിങ്ങില്‍ നാല് സ്ഥാനം നഷ്ടപ്പെട്ട ഇന്ത്യ 57 ലെത്തി. കോവിഡ്-19 വൈറസ് മഹാമാരി മൂലം രാജ്യാന്തര ഫുട്ബോളില്‍ മത്സരങ്ങള്‍ ഇല്ലാതിരുന്നതു റാങ്കിങ്ങിലും പ്രതിഫലിച്ചു.
യുക്രൈയിനും ബഹ്റൈനും തമ്മിലുള്ള സൗഹൃദ മത്സരമാണ് അവസാനം നടന്നത്. ആദ്യ അന്‍പത് സ്ഥാനങ്ങളിലും മാറ്റമുണ്ടായില്ല. ബെല്‍ജിയം ഒന്നാം സ്ഥാനത്തു തുടര്‍ന്നപ്പോള്‍ ഫ്രാന്‍സും ബ്രസീലും പിന്നാലെയുണ്ട്. ഇം ഗ്ലണ്ടും പോര്‍ചുഗലും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. ബഹ്റൈന്‍ ഒരു സ്ഥാനം കയറി 99 ലെത്തിയതായി ഏക മുന്നേറ്റം. വനിതകളില്‍ യു.എസ്.എ. ഒന്നാം സ്ഥാനത്തു തുടരുകയാണ്. ജര്‍മനി, ഹോളണ്ട്, ഫ്രാന്‍സ്, സ്വീഡന് എന്നിവര്‍ പിന്നാലെയുണ്ട്.ഏഷ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, ഫിഫ അറബ് കപ്പ് 2021 എന്നിവ നടക്കാനിരിക്കുന്നതിനാല്‍ വൈകാതെ റാങ്കിങ്ങില്‍ മാറ്റമുണ്ടാകും.

