റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റർ പ്രതിഷേധം

May 28, 2021 - 12:48 pm

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുളള തർക്കം രൂക്ഷമായിരിക്കവെ പരസ്യ പ്രകടനങ്ങളുമായി പ്രവർത്തകരും രംഗത്ത്.
കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റർ പ്രതിഷേധം നടന്നു. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു ബാനർ.

ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് 28/05/21 വെളളിയാഴ്ച രാവിലെ ബാനറുമായി പ്രതിഷേധത്തിന് എത്തിയത്. ഇതേത്തുടർന്ന് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. മറ്റ് പ്രവർത്തകർ ബാനർ പിടിച്ച് വാങ്ങി.

ഇന്ദിരാഭവനിൽ യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് സുധാകരനെ അനുകൂലിച്ച് പ്രവർത്തകർ രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *