ജയ്പുർ: രാജസ്ഥാനിൽ മരിച്ചതായി കരുതി ബന്ധുക്കൾ സംസ്കാരം നടത്തിയ വ്യക്തി ഒരാഴ്ചക്ക് ശേഷം തിരിച്ചുവന്നു.
ആശുപത്രിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം 40കാരനായ ഓംകാർ ലാൽ ഗഡുലിയയുടേതാണെന്ന് കരുതി ബന്ധുക്കൾ സംസ്കരിക്കുകയായിരുന്നു. എന്നാൽ ഒരാഴ്ചക്ക് ശേഷം ഓംകാർ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറിപ്പോയ കാര്യം അറിയുന്നത്.
രാജസ്ഥാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.കെ ആശുപത്രിയിൽ 40 കാരനായ ഒരാൾ മരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ അജ്ഞാതനെന്ന് വിലയിരുത്തി പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഓംകുമാറിനെ കുറിച്ച് വിവരം ഒന്നുമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ കുടുംബം മരിച്ചത് ഓംകുമാറാണെന്ന് തെറ്റിദ്ധരിക്കുകയും മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു.
മദ്യപാനിയായ ഗഡുലിയ കുടുംബത്തെ അറിയിക്കാതെ മേയ് 11ന് ഉദയ്പുരിലേക്ക് പോകുകയായിരുന്നു.



