റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരിച്ചതായി കരുതി ബന്ധുക്കൾ സംസ്​കാരം നടത്തിയ വ്യക്തി ഒരാഴ്​ചക്ക്​ ശേഷം തിരിച്ചുവന്നു

May 28, 2021 - 12:38 pm

ജയ്​പുർ: രാജസ്​ഥാനിൽ മരിച്ചതായി കരുതി ബന്ധുക്കൾ സംസ്​കാരം നടത്തിയ വ്യക്തി ഒരാഴ്​ചക്ക്​ ശേഷം തിരിച്ചുവന്നു.

ആശുപത്രിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം 40കാരനായ ഓംകാർ ലാൽ ഗഡുലിയയുടേതാണെന്ന്​ കരുതി ബന്ധുക്കൾ സംസ്​കരിക്കുകയായിരുന്നു. എന്നാൽ ഒരാഴ്​ചക്ക്​ ശേഷം ഓംകാർ വീട്ടിൽ തിരിച്ചെത്തിയതോടെയാണ്​ മൃതദേഹം മാറിപ്പോയ കാര്യം അറിയുന്നത്​.

രാജസ്​ഥാനിലെ സർക്കാർ ഉടമസ്​ഥതയിലുള്ള ആർ.കെ ആശുപത്രിയിൽ 40 കാരനായ ഒരാൾ മരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ അജ്ഞാതനെന്ന്​ വിലയിരുത്തി പ്രദേശത്തെ പൊലീസ്​ സ്​റ്റേഷനിൽ അറിയിച്ചു. ഓംകുമാറിനെ കുറിച്ച്​ വിവരം ഒന്നുമില്ലാത്തതിനാൽ അ​ദ്ദേഹത്തി​ന്റെ കുടുംബം മരിച്ചത്​ ഓംകുമാറാണെന്ന്​ തെറ്റിദ്ധരിക്കുകയും മൃതദേഹം ഏറ്റുവാങ്ങി സംസ്​കരിക്കുകയായിരുന്നു.

മദ്യപാനിയായ ഗഡുലിയ കുടുംബത്തെ അറിയിക്കാതെ മേയ്​ 11ന്​ ഉദയ്​പുരിലേക്ക്​ പോകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *