റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടതുകണ്ണില്‍ അണുബാധ: ഹാനി ബാബുവിനെ ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ച് മുംബൈ കോടതി

May 28, 2021 - 12:30 pm

മുംബൈ: ഇടതുകണ്ണില്‍ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറും മലയാളിയുമായ ഹാനി ബാബുവിനെ ജൂണ്‍ ഒന്നുവരെ ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ച് മുംബൈ കോടതി.എല്‍ഗര്‍ പരിഷത്-ഭീമ കൊറേഗാവ് കേസില്‍ തടവില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. ഹാനി ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പ് കോടതിയുടെ അനുമതി തേടിയിരിക്കണമെന്നും ബ്രീച്ച് കാന്‍ഡി ആശുപത്രി അധികൃതരോടു കോടതി നിര്‍ദേശിച്ചു. അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുംമുമ്പ് വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *