തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിസി വിഷ്ണുനാഥ് മത്സരിക്കും. തൃത്താലയില്‍ നിന്നുള്ള എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.കുണ്ടറയില്‍ ഫിഷറീസ് മന്ത്രിയായിരുന്നു ജെ മേഴ്‌സികുട്ടിയമ്മക്കെതിരെയാണ് പിസി വിഷ്ണുനാഥിന്റെ ജയം.
പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനമാണ് 24/05/21 തിങ്കളാഴ്ച . രാവിലെ 9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിച്ചു.
53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു. 2016 ന് മുമ്പ് അംഗങ്ങളായിരുന്നു 12 പേര്‍ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.



