തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് മെയ് 24 മുതല്‍ 29 വരെ കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. എറണാകുളം – പാറ്റ്ന, തിരുവനന്തപുരം – സില്ചാര് ട്രെയിനുകള്‍ റദ്ദാക്കിയതിൽ ഉൾപ്പെടും.
അതേസമയം, യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പെടുന്നില്ലെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂന മര്‍ദം അതി തീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ട് .



