തിരുവനന്തപുരം. ജെനി ജെറോം ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. എയര്‍ അറേബ്യയുടെ കോക്പിറ്റിനുളളില് സഹ പൈലറ്റായി കടപ്പുറത്തുകാരി ജെനി ജെറോമിന്റെ ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ്. വിമാനം പറപ്പിക്കാനുളള മകളുടെ മോഹത്തെ കരുതലോടെ വളര്‍ത്തിയെടുക്കുകയായിരുന്നു ജെറോമും കുടുംബവും. ഷാര്‍ജ ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയ ജെനി തിരുവനന്തപുരത്തേക്കുളള എയര്‍ അറേബ്യയുടെ കോപൈലറ്റായി തന്റെ കര്‍മ പഥത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസിന്റെ മകളാണ് ജെനി. രണ്ടുവര്‍ഷം മുമ്പ് പരിശീലനത്തിനിടെ അപകടം സംഭവിച്ചിരുന്നു. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുളള എയര്‍ അറേബ്യ വിമാനത്തിന്റെ കോപൈലറ്റ് ആയി തിരുവനന്തപുരത്തേക്കാണ് ജനിയുടെ ആദ്യ യാത്ര.

