റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: 24 മണിക്കൂറും ഐസിയു ആംബുലന്‍സുമായി കുന്നന്താനം പഞ്ചായത്ത്

May 21, 2021 - 3:38 pm

പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തരഘട്ടങ്ങളില്‍ 24 മണിക്കൂറും ലഭ്യമാകുന്നതിന് മൊബൈല്‍ ഐ.സി.യു ആംബുലന്‍സും ഓസ്ട്രലേഷ്യന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെ സേവനം  ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സഹിതം മൂന്ന് ആംബുലന്‍സുകള്‍ കുന്നന്താനം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തന സജ്ജമായി.  

ഓക്‌സിജന്‍ സിലണ്ടര്‍ ഉള്‍പ്പെടെ അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ ആര്‍.സനല്‍കുമാര്‍ നിര്‍വഹിച്ചു. അമേരിക്കന്‍ സാങ്കേതിക വിദ്യയിലുള്ള വെന്റിലേറ്റര്‍, ബൈപാപ്പ്, കാര്‍ഡിയാക് മോണിറ്റര്‍, ഡിജിറ്റലൈസ്ഡ് ബി.പി അപ്പാറ്റസ് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സ് സേവനം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസാണ് ഒരുക്കിയിരിക്കുന്നത്.

കുന്നന്താനം ഗ്രാമപഞ്ചാത്തിന് സമീപ പ്രദേശങ്ങള്‍ക്കും സേവനം ലഭ്യമാവും. അടിയന്തര ഘട്ടത്തില്‍ 9496000477, 9961330430, 9446000335 എന്നീ നമ്പരുകളില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാം.

കുന്നന്താനംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എന്‍ മോഹനന്‍, ബാബു കൂടത്തില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ മധുസൂദനന്‍ നായര്‍ അംഗങ്ങളായ കെ.കെ രാധാകൃഷ്ണക്കുറുപ്പ്, വി.എസ് ഈശ്വരി, വി.സി മാത്യു, മിനി ജനാര്‍ദ്ദനന്‍, ഗ്രേസി മാത്യു, ഗിരീഷ് കുമാര്‍, ബാബു വറുഗീസ്, ഗീതാകുമാരി, ധന്യാ സജീവ്, വി.ജെ റജി, സ്മിത വിജയരാജ്, ഐ.ഇ.എം.എസ് കേരള ചാപ്റ്റര്‍ മാനേജര്‍ മിഥുന്‍ രാജ് പണിക്കര്‍ തലയാര്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ഷിനി കെ.പിള്ള, തിരുവല്ല ഗവ: പ്ലീഡര്‍  അഡ്വ: എം.ജെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *