റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മഴ: ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 195 പേര്‍

May 21, 2021 - 3:27 pm

പത്തനംതിട്ട: മഴ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 195 പേര്‍  കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി  താലൂക്കുകളിലാണ് ഒന്‍പത് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 71 പുരുഷന്മാരും 75 സ്ത്രീകളും 26 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്. 

തിരുവല്ല താലൂക്കില്‍ 6 ക്യാമ്പുകളിലായി 42 കുടുംബങ്ങളിലെ 61 പുരുഷന്മാരും 68  സ്ത്രീകളും 26 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളും ഉള്‍പ്പടെ 176 പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പിലായി മൂന്നു കുടുംബത്തിലെ മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പടെ എട്ടു പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കിലെ രണ്ടു ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ ഏഴു പുരുഷന്മാരും നാലു സ്ത്രീകളും ഉള്‍പ്പടെ 11 പേരുമാണു കഴിയുന്നത്. 

കോഴഞ്ചേരിയില്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ രണ്ടും തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന 28 പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നത്. 

അടൂര്‍, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിലായി 71 പേരുടെ വീടുകളാണ്  ഭാഗികമായും തിരുവല്ലയില്‍ ഒരു വീട് പൂര്‍ണമായും മഴയില്‍ തകര്‍ന്നത്. അടൂര്‍ 23, കോഴഞ്ചേരി 5, തിരുവല്ല 4, റാന്നി 10,കോന്നി 16, മല്ലപ്പള്ളി 13 വീടുകളാണ് ഭാഗീകമായി തകര്‍ന്നിട്ടുള്ളത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *