ട്രിപ്പിള്‍ ലോക്കഡൗണില്‍ പ്രോട്ടോകോള്‍ പാലിക്കാതെ ആഘോഷം നടത്തിയതിനെതിരെ പരാതി

തിരുവനന്തപുരം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള 16 ഇടതുപക്ഷനേതാക്കള്‍ എകെജി സെന്ററില്‍ വച്ച് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയതിനെതിരെ ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കി. കൊയ്ത്തൂര്‍കോണം സ്വദേശി അഡ്വ. എം മുനീറാണ് പരാതി നല്‍കിയിരിക്കുന്നത്.

വീടിന് പുറത്തിരങ്ങരുതെന്ന വ്യവസ്ഥയുളളപ്പോഴാണ് എല്‍ഡിഎഫ് നേതാക്കള്‍ സാമൂഹിക അകലം പോലും പാലിക്കാതെ കൂട്ടംകൂടി നിന്ന് കേക്ക മുറിച്ച്വിജയാഘോഷം നടത്തിയത്. നിയമം എല്ലാവര്‍ക്കും തുല്ല്യമാണെന്നിരിക്കെ ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമം അ്‌നുസരിച്ച കേസ് രജിസ്റ്റര്‍ ചെയയ്ണമെന്നാണ് പരാതിയിലെ ആവശ്യം. സിപിഎംന്‍റെ ഫെയ്‌സ് ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത ആഘോഷത്തിന്‍റെ ഫോട്ടോ ഉള്‍പ്പെടെ വെച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

കേരളത്തിന്‍റെ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍, മന്ത്രിസഭയിലെ അംഗങ്ങളായ എ കെ ശശീന്ദ്രന്‍, ,കടന്നപ്പളളി രാമചന്ദ്രന്‍, എന്നിവരും,കോടിയേരി ബാലകൃഷ്ണന്‍,കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ ആന്‍റണി രാജു, ജോസ്കെ മാണി എന്നിവരുള്‍പ്പടെയുളള 16 പേരാണ് പരിപാടിയില്‍ പങ്കെടുത്തിട്ടുളളതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. .

ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രാഷ്ട്രീയ, സാമൂഹിക, സാസംസ്‌കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്.ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ചെയ്യുന്ന നിയമ ലംഘനം കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും കാരണം അവരുടെ പ്രവര്‍ത്തികള്‍ സമൂഹത്തില്‍ സ്വാധീനം ഉണ്ടാക്കുകയും ഇത്തരം നിയമലംഘന പ്രവര്‍ത്തനം നടത്താന്‍ അനുയായികളെ പ്രേരിപ്പിക്കുമെന്നും പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →