ദേശീയ നേതൃത്വം ഇടപെട്ടു, ജെഡിഎസിൽ നിന്നും കെ കൃഷ്ണന്‍കുട്ടി മന്ത്രിയാവും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാവും. മാത്യൂ ടി തോമസ് അടക്കം രണ്ട് എംഎല്‍എമാരായിരുന്നു ജെഡിഎസിന് ഉണ്ടായിരുന്നത്. ഇതോടെ ആര് മന്ത്രിയാവും എന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തത്. 17/05/21തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമായത്.

രണ്ടര വര്‍ഷം വീതം ഇരുവരും മന്ത്രിയാവട്ടെ എന്ന ആലോചന ഉണ്ടായിരുന്നുവെങ്കിലും ദേശീയ നേതൃത്വം കൃഷ്ണന്‍കുട്ടിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →