കൊച്ചി: നൃത്തത്തിന് പല ഇൻഫെർട്ടിലിറ്റി പ്രശ്നങ്ങളെയും പരിഹരിക്കാൻ ആകും. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല.
തന്റെ ഡാൻസ് സ്കൂളിലെ വിദ്യാർഥിനികൾ ഗർഭം ധരിക്കാൻ ഡാൻസ് എങ്ങനെ സഹായകമായെന്ന് അറിയിച്ചുകൊണ്ട് ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ചയാവുകയാണ്.
പിസിഒഡി, പി എം എസ് തുടങ്ങി സ്ത്രീകൾ നേരിടുന്ന പലതും നൃത്തത്തിലൂടെ പരിഹരിക്കാനാകും. എനിക്കറിയുന്ന പല നർത്തകരുടെയും നോർമൽ ഡെലിവറി ആയിരുന്നു. അതിന്റെ ക്ലാസിക് ഉദാഹരണമാണ് എന്റെ അമ്മ. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇന്നത്തെ അത്ര ഉന്നതമായ മെഡിക്കൽ സംവിധാനം ഒന്നുമില്ലാതിരുന്ന കാലത്ത് യാതൊരു വേദനയും ഇല്ലാത്ത ഒരു നോർമൽ പ്രസവം ആയിരുന്നു അമ്മയുടേത് എന്ന് ഉത്തര പറയുന്നു.
ഡെലിവറി സമയത്ത് യാതൊരു വേദനയും അനുഭവിച്ചിട്ടില്ല എന്ന് അമ്മ ഇന്നും പറയാറുണ്ട്. നമ്മളിൽ പലർക്കും അത് വിശ്വസിക്കാനാവില്ല. കുറച്ചു മാസങ്ങൾ നൃത്തം പരിശീലിക്കാൻ തുടങ്ങിയതോടെ ആർത്തവ പ്രശ്നങ്ങൾ മാറിയെന്ന് എന്റെ പല വിദ്യാർത്ഥിനികളും പറഞ്ഞിട്ടുണ്ട്. ആർത്തവസമയത്തെ വേദന കുറഞ്ഞുവെന്നും മെഡിക്കേഷൻ നിർത്തിയെന്നും ചിലർ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ഗർഭിണിയാവുകയും ഡാൻസ് പരിശീലനം നടത്തുകയും ചെയ്ത ഒരുപാട് വിദ്യാർത്ഥിനികൾ ഉണ്ട്. നീ ഡാൻസ് ക്ലാസ് ആണോ ഫെർട്ടിലിറ്റി ക്ലിനിക്കാണോ നടത്തുന്നതെന്ന് ചില സുഹൃത്തുക്കൾ പരിഹസിക്കാറുണ്ട്.
ഇപ്പോൾ ഞാൻ ഒരുപാട് സന്തോഷത്തിലാണ്. എട്ടു വർഷമായി കുട്ടികൾ ഉണ്ടാകാതിരുന്ന നാലുവർഷം ചികിത്സ നടത്തിയ ശേഷം ഗർഭിണിയാകില്ലെന്ന് ഡോക്ടർ പറഞ്ഞ എന്റെ ഒരു വിദ്യാർഥിനി എന്റെ ക്ലാസിൽ ചേർന്ന് ഒരു വർഷം കഴിയുമ്പോൾ ഗർഭം ധരിച്ചിരിക്കുന്നു. ഇത് ശരിക്കും മാജിക്കാണ്. നിങ്ങൾക്ക് വേണ്ടതെല്ലാം നൽകി ഭരതനാട്യം സഹായിക്കും.
ഇതിൽപ്പരം സന്തോഷം വേറെയില്ല. ഡാൻസിനു വലിയ അർഥങ്ങൾ ഉണ്ടെന്ന് തോന്നുന്നു. വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്. എന്ന് പറഞ്ഞാണ് ഉത്തര കുറിപ്പ് അവസാനിപ്പിക്കുന്നത്.



