റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍

May 17, 2021 - 2:58 pm

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍. ആരോഗ്യമന്ത്രി കെകെ ശൈലജയെ മാത്രം നിലനിര്‍ത്താനാണ് ആലോചന. ബേപ്പൂര്‍ എംഎല്‍എ പിഎം മുഹമ്മദ് റിയാസും മന്ത്രിസഭയിലേക്ക് പരിഗണനയില്‍ ഉണ്ട്.

നേരത്തെ എല്ലാം പുതുമുഖങ്ങള്‍ എന്ന ആലോചനയുണ്ടായിരുന്നു. എന്നാല്‍ 60000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കെകെ ശൈലജയെ എങ്ങനെ ഒഴിവാക്കും എന്ന ആലോചന നടന്നിരുന്നു. തുടര്‍ന്നാണ് കെകെ ശൈലജയെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

ഇതിന് പുറമേ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, കെ. എന്‍ ബാലഗോപാല്‍, പി രാജീവ്, എം ബി രാജേഷ്, വി എന്‍ വാസവന്‍, പി നന്ദകുമാര്‍, സജി ചെറിയാന്‍ എന്നിവരുടെ പേരും പരിഗണനയില്‍ ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *