തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ബഹുഭാഷാ കാൾ സെന്റർ തൃശൂർ കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കലക്ടറുടെയും ജില്ലാ ലേബർ ഓഫീസിന്റെയും പ്രത്യേക താൽപര്യ പ്രകാരം ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലുള്ള ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗമായ ഫയർ (FIRRE – Foundation for International Rehabilitation Research and Empowerment) എന്ന സന്നദ്ധ സംഘടനയാണ് ഈ ദൗത്യം നിർവ്വഹിക്കുന്നത്. വിളിക്കേണ്ട നമ്പറുകൾ: 9188526395, 9188526396, 9188526397, 9188526398
തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് കാൾ സെന്റർ
