പ്രമുഖ സാഹിത്യകാരൻ ശ്രീ ശംഖ ഘോഷിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
“ബംഗാളിഭാഷയ്ക്കും ഇന്ത്യൻ സാഹിത്യത്തിനും നൽകിയ സംഭാവനകളുടെ പേരിൽ ശ്രീ ശംഖ ഘോഷ് സ്മരിക്കപ്പെടും. . അദ്ദേഹത്തിന്റെ കൃതികൾ വ്യാപകമായി വായിക്കുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു. . കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി.” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

