ലോക്ഡൗൺ: ഇതര സംസ്ഥാന തൊഴിലാളികളോട് ഡൽഹി വിടരുതെന്നപേക്ഷിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട ഡൽഹിയിൽ നിന്ന് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്ന
ഇതര സംസ്ഥാന തൊഴിലാളികളോട് അപേക്ഷയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തൊഴിലാളികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പും കെജ്‌രിവാള്‍ നല്‍കിയിട്ടുണ്ട്.

‘കൈ കൂപ്പി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ നഗരം വിട്ട് പോകരുത്, ഇത് ആറു ദിവസത്തേക്കുള്ള ചെറിയ ലോക്ക്ഡൗണ്‍ ആണ്. യാത്രാ സമയം വെറുതെ കളയാം എന്നല്ലാതെ മറ്റു പ്രയോജനങ്ങളൊന്നുമില്ല. നിങ്ങള്‍ ഇവിടെ തന്നെ നില്‍ക്കൂ നിങ്ങളെ സര്‍ക്കാര്‍ നോക്കിക്കോളും. ഞാന്‍ ഇവിടെയുണ്ട്, എന്നെ വിശ്വസിക്കൂ,’ കെജ്‌രിവാള്‍ പറഞ്ഞു.

ഒരു നിവൃത്തിയുമില്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് വഴി ബിസിനസുകാര്‍ക്കും പാവപ്പെട്ട ജനങ്ങള്‍ക്കും ദിവസവേതനക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുകയെന്ന് അറിയാം. എന്നാല്‍ മറ്റു നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →