റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എട്ട് മാസത്തിനുള്ളില്‍ രണ്ടാം തവണയും യെദ്യൂരപ്പക്ക് കൊവിഡ്

April 16, 2021 - 9:04 pm

ബംഗളൂരു: എട്ട് മാസത്തിനുള്ളില്‍ രണ്ടാം തവണയും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കഴിഞ്ഞ ഓഗസ്റ്റിലാണ് രോഗം വന്നത്. വിദഗ്ധ ചികിത്സക്കായി യെദ്യൂരപ്പയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. അദ്ദേഹവുമായി ഇടപഴകിയ എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇത് അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *