കോവിഡുമായി ബന്ധപ്പെട്ട മന്ത്രി-തല സംഘത്തിന്റെ 24-മത് യോഗത്തിൽ ഡോ. ഹർഷ് വർധൻ അധ്യക്ഷത വഹിച്ചു

കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ കോവിഡുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ ഉന്നത-തല യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. വീഡിയോ-കോണ്‍ഫെറെന്‍സിലൂടെയാണ് 09/04/21 വെള്ളിയാഴ്ച് യോഗം നടന്നത്.

വെള്ളിയാഴ്ച് രാവിലെ ഒമ്പത് മണിവരെയുള്ള കണക്ക് പ്രകാരം, 60 വയസ്സിന് മുകളില്‍ ഉള്ള ഗുണഭോക്താക്കള്‍ക്ക് മൂന്ന് കോടിയില്‍ കൂടുതല്‍ വാക്സിനേഷനുകള്‍ നല്‍കി കഴിഞ്ഞു. 9.43 കോടിയില്‍ കൂടുതല്‍ വാക്സിന്‍ ഡോസുകളും നല്‍കി കഴിഞ്ഞു. വാക്സിന്‍ മൈത്രിയിലൂടെ 85 രാജ്യങ്ങളിലേക്ക് 6.45 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ ഇന്ത്യ കയറ്റുമതി ചെയ്തു. ഇതുവരെ 25,71,98,105 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നിട്ടുള്ളത്. 1230 ഗവണ്മെന്റ് ലാബുകളും, 1219 സ്വകാര്യ ലാബുകളും ഉള്‍പ്പടെ 2449 കോവിഡ് പരിശോധന ലാബുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്. 4,68,974 ബെഡ്ഡുകളോട് കൂടി 2084 സമര്‍പ്പിത കോവിഡ് ആശുപത്രികള്‍ (കേന്ദ്രം – 89, സംസ്ഥാനങ്ങള്‍ – 1995) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡോ സുജീത് കുമാര്‍ സിംഗ്, ഡയറക്ടര്‍ (എന്‍ സി ഡി സി), നടത്തിയ സമഗ്രമായ അവതരണത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 11 സംസ്ഥാനങ്ങളുടെ നിലവിലെ സ്ഥിതി വിശകലനം ചെയ്തു. 2021 ഏപ്രില്‍ 8-ലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ ഏഴ് ദിവസത്തെ കേസ് വളര്‍ച്ച നിരക്ക് (12.93%), യൂ എസ് എ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ തൊട്ട് താഴെയാണ്. ദിവസേനയുള്ള കോവിഡ് കേസുകളില്‍ 5.37% ശരാശരി വളര്‍ച്ച നിരക്ക് (2021 ഏപ്രില്‍ 8-ലെ കണക്കുകള്‍ പ്രകാരം) ഉണ്ടെങ്കിലും, ദേശിയ കേസ് മരണ അനുപാതം 1.28% ആയി കുറഞ്ഞിട്ടുണ്ട്.മുതിര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →