കേരളത്തിൽ 13 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം ഏപ്രിൽ 6: സംസ്ഥാനത്ത്‌ 13 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ഒൻപത് പേർക്കും, മലപ്പുറത്ത്‌ രണ്ടുപേർക്കും, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് രോഗം സ്ഥിരീകരിച്ച ആറ് പേർ വിദേശത്ത് നിന്നും വന്നതാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചു. ഇതുവരെ 327 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലായി ഇതുവരെ 18 മലയാളികൾ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അമേരിക്ക, യുകെ, യുഎഇ, സൗദി എന്നീ രാജ്യങ്ങളിലാണ് കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത്. കേരളത്തിൽ കോവിഡ് നിയന്ത്രിതമായ രീതിയിലാണെങ്കിലും ആഗോളതലത്തിൽ സ്ഥിതി മോശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →