കൊവിഡ് രണ്ടാം ഘട്ടം: ഓഹരി വിപണി ഇടിഞ്ഞു, 05/04/21 തിങ്കളാഴ്ച മാത്രം നിക്ഷേപകര്‍ക്കു നഷ്ടം അഞ്ചുലക്ഷം കോടി

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാംഘട്ട വ്യാപാനം രാജ്യത്ത് ശക്തമായതോടെ ഓഹരി വിപണികള്‍ ഇടിഞ്ഞു. 05/04/21 തിങ്കളാഴ്ച മാത്രം നിക്ഷേപകര്‍ക്ക് നഷ്ടമായത് 4- 5 ലക്ഷം കോടി രൂപയാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്ത് പ്രതിദിന വര്‍ധന 97,000 രോഗികള്‍ വരെയായിരുന്നു. എന്നാല്‍ രണ്ടാംഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 1,03,000 പിന്നിട്ടിരുന്നു.തുടക്കം മുതല്‍ വിപണികളില്‍ നേരിട്ട വില്‍പ്പനസമ്മര്‍ദത്തില്‍ സെന്‍സെക്സ് 870 പോയിന്റേളാമാണ് ഇടിഞ്ഞത്. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂലധനം 4,54,987.72 കോടി ഇടിഞ്ഞ് 2,02,71,414.07 കോടിയിലെത്തി. രോഗികളുടെ എണ്ണംഏ വര്‍ധിച്ചതോടെ പലയിടങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. വീണ്ടും രാജ്യം ലോക്കഡൗണിലേക്കു നിങ്ങേണ്ടിവരുമെന്ന സൂചനകളും ശക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →