കുറവിലങ്ങാട് നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്കു പാഞ്ഞുകയറി, ആളപായമില്ല

കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്കു പാഞ്ഞുകയറി. കുറവിലങ്ങാട് പള്ളിക്കവലയിലെ മരിയ ബേക്കറിയിലാണ് 05/04/21 തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കാര്‍ പാഞ്ഞുകയറിയത്.

സംഭവത്തിൽ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബേക്കറിയുടെ എതിര്‍വശത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടു എടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഓട്ടോയിലും ബൈക്കിലും ഇടിച്ച ശേഷം എതിര്‍വശത്തുള്ള ബേക്കറിയിലേക്കു പാഞ്ഞു കയറുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →