റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍കോട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം കാഴ്ച പരിമിതര്‍ക്ക് ബ്രെയ് ലി ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയതായി കാസര്‍കോട് മണ്ഡലം വരണാധികാരി അറിയിച്ചു. കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ബ്രെയ്‌ലി ഷീറ്റ് ലഭ്യമാക്കും. ബ്രെയ്‌ലി ഷീറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേരും ബ്രെയ്‌ലി ലിപിയില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഇ.വി.എം ബാലറ്റ് ക്രമത്തില്‍ രേഖപ്പെടുത്തിയിരിക്കും. ഈ വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് ചെന്ന് ഇ.വി.എം മെഷീനില്‍ വലതു ഭാഗത്തായി രേഖപ്പെടുത്തിയ ക്രമനമ്പര്‍ പ്രകാരം ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *