കൊച്ചി, 2026 ജൂൺ 27 –
സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കീം പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എറണാകുളം കളമശേരിയിലെ സർക്കാർ റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണാണ് ഫലം പ്രഖ്യാപിച്ചത്. എഞ്ചിനിയറിംഗ് വിഭാഗത്തിൽ റോഷൻ രാജു ഒന്നാം റാങ്കും ഫാർമസി വിഭാഗത്തിൽ വിനായക് നാരായണൻ ഒന്നാം റാങ്കും നേടി.
നേരത്തെ ജൂൺ 22ന് ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സി.ബി.എസ്.ഇ. പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട സാഹചര്യത്തെ തുടർന്ന് പ്രഖ്യാപനം മാറ്റിവെച്ചിരുന്നു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള തുടർ നടപടികൾ ആരംഭിക്കും. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് കമ്മിഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസിന്റെ ഔദ്യോഗിക പോർട്ടൽ വഴി റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
ഇനി പ്രവേശന നടപടികളിലേക്ക്
റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രികൃത പ്രവേശന നടപടികൾ നടക്കുക. വിദ്യാർഥികൾക്ക് തുടർഘട്ടമായ ഓപ്ഷൻ രജിസ്ട്രേഷനും അലോട്ട്മെന്റ് നടപടികളുമായി ബന്ധപ്പെട്ട വിശദമായ അറിയിപ്പുകൾ കമ്മിഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസ് പിന്നീട് പ്രസിദ്ധീകരിക്കും.