പ്രധാന വിവരങ്ങൾ
- സുഗതൻ പങ്കെടുക്കാനാകാതിരുന്നാലും സ്വതന്ത്രരുടെ പിന്തുണയോടെ എൻഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്.
- ഹൈക്കോടതി വിധിപ്രകാരം 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.
- ദൈവത്തിന്റെ നാമത്തിലോ ദൃഢപ്രതിജ്ഞയായോ മാത്രമേ നിയമപ്രകാരമുള്ള സത്യപ്രതിജ്ഞ സാധൂകരിക്കൂ.
- സുഗതന്റെ അംഗത്വം കോടതി ഇതുവരെ റദ്ദാക്കിയിട്ടില്ല.
- നിലവിലെ കണക്കുപ്രകാരം അവിശ്വാസപ്രമേയം പാസാകാൻ സാധ്യത കുറവാണ്.
അട്ടിമറി വിജയത്തിലൂടെ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണം പിടിച്ചു.രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം നിലനിൽക്കുന്നത്.എന്നാൽ അതിനിടയിൽ സുഗതൻ എന്ന അംഗം കാപ്പാക്കേസിൽ ജയിലിലായി. സത്യപ്രതിജ്ഞ നടത്തിയതിലെ നിയമവിരുദ്ധതയുടെ പേരിൽ ഹൈക്കോടതി വിധിയെ തുടർന്ന് അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സ്ഥിതിയുണ്ടായി.ജയിലിൽ ആയ സുഗതന് അതിന് പറ്റുന്നില്ല.ഈ സാഹചര്യത്തിൽ ഇടതുപക്ഷവും യുഡിഎഫും ഒന്നിച്ചുനിന്ന് അവിശ്വാസം കൊണ്ടുവരാൻ ശ്രമിക്കുന്നു.യഥാർത്ഥത്തിൽ കോർപ്പറേഷനിൽ ഭരണ പ്രതിസന്ധി ഉണ്ടോ?യുഡിഎഫ് പിന്തുണച്ചാലും അവിശ്വാസം പാസ്സാകുമോ ? ജയിലിൽ കഴിയുന്ന സുഗതന്റെ അംഗത്വം റദ്ദാകുമോ? ഇങ്ങനെ പല ചോദ്യങ്ങൾ ഉയരുകയാണ്.അത് സംബന്ധിച്ച സമഗ്ര പരിശോധനയാണ് ഈ സ്പെഷ്യൽ റിപ്പോർട്ട്
സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ബിജെപിയുടെ അംഗബലം എത്രയാണ്?
തിരുവനന്തപുരം കോർപ്പറേഷനിൽ ആകെ 101 അംഗങ്ങളാണുള്ളത്. നിലവിൽ എൻ.ഡി.എ (ബി.ജെ.പി)ക്ക് 50 അംഗങ്ങളും, എൽ.ഡി.എഫിന് 29 അംഗങ്ങളും, യു.ഡി.എഫിന് 20 അംഗങ്ങളും, രണ്ട് സ്വതന്ത്ര അംഗങ്ങളുമാണ് ഉള്ളത്. എന്നാൽ വഴോട്ടുകോണം വാർഡിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഹൈക്കോടതി നിർദേശിച്ച പ്രകാരമുള്ള പുനഃസത്യപ്രതിജ്ഞ ഇതുവരെ നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ അംഗത്വം കോടതി ഔദ്യോഗികമായി റദ്ദാക്കിയിട്ടില്ലാത്തതിനാൽ നിയമപരമായി ബി.ജെ.പിയുടെ അംഗബലം ഇപ്പോഴും 50 തന്നെയാണ്. എന്നാൽ പുനഃസത്യപ്രതിജ്ഞ നടത്താത്തതിനാൽ അദ്ദേഹത്തിന് സഭാ നടപടികളിൽ പങ്കെടുക്കാനോ വോട്ടവകാശം വിനിയോഗിക്കാനോ കഴിയാത്ത സാഹചര്യം ഉണ്ടായാൽ, പ്രവർത്തനപരമായ അംഗബലം (Effective Strength) എൻ.ഡി.എയ്ക്ക് 49 ആയി ചുരുങ്ങും. അപ്പോൾ എൽ.ഡി.എഫ് 29, യു.ഡി.എഫ് 20, സ്വതന്ത്രർ 2 എന്ന നില തുടരും. അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ രണ്ട് സ്വതന്ത്ര കൗൺസിലർമാരും നിലവിൽ എൻ.ഡി.എയെ പിന്തുണയ്ക്കുന്നവരാണ്. അതിനാൽ എൻ.ഡി.എയുടെ 50 അംഗങ്ങൾക്കൊപ്പം ഈ രണ്ട് സ്വതന്ത്രരുടെ പിന്തുണയും ചേർന്നാൽ ഭരണപക്ഷത്തിന്റെ ആകെ പിന്തുണ 52 ആയി ഉയരുന്നു. ആർ. സുഗതന് പ്രവർത്തനപരമായി പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാലും, രണ്ട് സ്വതന്ത്രരുടെ പിന്തുണ തുടരുകയാണെങ്കിൽ ഭരണപക്ഷത്തിന്റെ ഫലപ്രദമായ പിന്തുണ 51 ആയി തുടരും. 101 അംഗങ്ങളുള്ള കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യയും 51 ആയതിനാൽ, നിലവിലെ പിന്തുണാ സമവാക്യം തുടർന്നാൽ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷത്തിന് ഉടനടി ഭീഷണിയുണ്ടാകില്ല.

ദൈവത്തിന്റെ നാമത്തിലോ അല്ലെങ്കിൽ ദൃഢപ്രതിജ്ഞയായോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ നിയമം അനുവദിക്കുന്നുള്ളൂ
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാരുടെ ആദ്യ സത്യപ്രതിജ്ഞ അസാധുവാക്കിയ കേരള ഹൈക്കോടതി വിധി രണ്ട് ഹർജികൾ ഒരുമിച്ച് പരിഗണിച്ചാണ് പുറപ്പെടുവിച്ചത്. ഇതിൽ പ്രധാന ഹർജി W.P.(C) No.1502/2026 തിരുവനന്തപുരം കോർപ്പറേഷനിലെ പേട്ട വാർഡിൽ നിന്നുള്ള എൽ.ഡി.എഫ് (സി.പി.എം) കൗൺസിലറും സി.പി.എം പാർലമെന്ററി പാർട്ടി നേതാവുമായ സി. കണ്ണൻ സമർപ്പിച്ചതായിരുന്നു. ഇതിനൊപ്പം, പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരു അംഗം “ഈശ്വരന്റെ അനുഗ്രഹത്താൽ ഉമ്മൻചാണ്ടിയുടെ നാമത്തിൽ” സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത W.P.(C) No.48425/2025 ഹർജിയും കോടതി ഒരുമിച്ച് പരിഗണിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആണ് ഈ ഹർജികളിൽ വിധി പ്രസ്താവിച്ചത്.
ഹർജിക്കാരുടെ പ്രധാന വാദം, കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ദൈവത്തിന്റെ നാമത്തിലോ അല്ലെങ്കിൽ ദൃഢപ്രതിജ്ഞയായോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ നിയമം അനുവദിക്കുന്നുള്ളൂ എന്നായിരുന്നു. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിലെ ചില ബി.ജെ.പി കൗൺസിലർമാർ ഗുരുദേവന്റെ നാമത്തിൽ, ശ്രീപദ്മനാഭസ്വാമിയുടെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, അയ്യപ്പന്റെ നാമത്തിൽ, ഭാരതമാതാവിന്റെ നാമത്തിൽ, സംഘടനയുടെ രക്തസാക്ഷികളുടെ പേരിൽ, ഗുരുദേവന്റെയും രക്തസാക്ഷികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഈ വാദം അംഗീകരിച്ച ഹൈക്കോടതി, നിയമം അനുവദിക്കുന്നത് “God” (ദൈവം) എന്ന പേരിലോ ദൃഢപ്രതിജ്ഞയിലൂടെയോ മാത്രമാണെന്ന് വ്യക്തമാക്കി. ഒരാളുടെ വിശ്വാസപ്രകാരം അല്ലാഹ്, യേശുക്രിസ്തു തുടങ്ങിയ ദൈവനാമങ്ങൾ ഉപയോഗിക്കാമെങ്കിലും, ഗുരുദേവൻ, ഭാരതമാതാവ്, ഉമ്മൻചാണ്ടി, സംഘടനയുടെ രക്തസാക്ഷികൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, മറ്റ് വ്യക്തികൾ എന്നിവരുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപരമായി അനുവദനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. അത്തരം പേരുകൾ അനുവദിച്ചാൽ നിയമത്തിൽ നിശ്ചയിച്ച സത്യപ്രതിജ്ഞയുടെ മാതൃകയ്ക്ക് അതിരില്ലാത്ത വ്യാഖ്യാനം നൽകേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ ആദ്യ സത്യപ്രതിജ്ഞ അസാധുവാണെന്ന് പ്രഖ്യാപിച്ച കോടതി, നിയമപ്രകാരമുള്ള രീതിയിൽ നിശ്ചിത സമയപരിധിക്കുള്ളിൽ വീണ്ടും പുനഃസത്യപ്രതിജ്ഞ നടത്താൻ ഉത്തരവിടുകയായിരുന്നു.
സുഗതന്റെ അറസ്റ്റും വീണ്ടും ഉള്ള സത്യപ്രതിജ്ഞയും
വഴോട്ടുകോണം വാർഡിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ 2026 ജൂൺ 9-ന് രാത്രിയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരെ വധശ്രമക്കേസിലെ പ്രതിയാണെന്നും, തുടർന്ന് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) പ്രകാരം കരുതൽ തടങ്കൽ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു
അറസ്റ്റ് രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചു. ബി.ജെ.പി ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചപ്പോൾ, എൽ.ഡി.എഫ് കൗൺസിലറെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു.

അറസ്റ്റ് രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചു. ബി.ജെ.പി ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചപ്പോൾ, എൽ.ഡി.എഫ് കൗൺസിലറെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു
കേരള ഹൈക്കോടതി “ഗുരുദേവനാമത്തിൽ” നടത്തിയ ആദ്യ സത്യപ്രതിജ്ഞ അസാധുവാക്കിയതിനെ തുടർന്ന് 20 ബി.ജെ.പി കൗൺസിലർമാർക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ നിർദേശം നൽകിയിരുന്നു.
ഇതിൽ 19 പേർ ഇതിനകം ദൈവനാമത്തിൽ പുനഃസത്യപ്രതിജ്ഞ പൂർത്തിയാക്കി.
വഴോട്ടുകോണം വാർഡിലെ കൗൺസിലർ ആർ. സുഗതൻ, കാപ്പ (KAAPA) നിയമപ്രകാരം ജയിലിൽ കഴിയുന്നതിനാൽ ഇതുവരെ പുനഃസത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

ആർ. സുഗതന് ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ പുനഃസത്യപ്രതിജ്ഞ നടത്താൻ കഴിയാതെ വന്നാൽ, അത് കോർപ്പറേഷന്റെ പ്രവർത്തനക്ഷമമായ അംഗബലത്തെയും ഭരണസമവാക്യത്തെയും ബാധിക്കാനുള്ള സാധ്യതയുള്ളതിനാലാണ് സംസ്ഥാന സർക്കാർ അടിയന്തര നിയമോപദേശം തേടിയിരിക്കുന്നത്.
സുഗതന് കോർപ്പറേഷൻ അംഗത്വം ഇല്ലാതാകുമോ?ജയിലിൽ ആയിരിക്കെ സത്യപ്രതിജ്ഞ ചെയ്യുവാൻ കഴിയുമോ?
ഇന്ത്യയിലെ ഭരണഘടനയും കോടതിവിധികളും പരിശോധിച്ചാൽജയിലിലാണെന്ന കാരണത്താൽ മാത്രം ഒരു ജനപ്രതിനിധി അയോഗ്യനാകില്ല. ജനപ്രാതിനിധ്യ നിയമം, 1951-ലെ സെക്ഷൻ 8 പ്രകാരം രണ്ട് വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാൽ മാത്രമാണ് അയോഗ്യത ബാധകമാകുന്നത്. അതുവരെ വിചാരണത്തടവിലോ, ജുഡീഷ്യൽ കസ്റ്റഡിയിലോ, കാപ്പ, ദേശീയ സുരക്ഷാ നിയമം (NSA), യു.എ.പി.എ (UAPA) തുടങ്ങിയ കരുതൽ തടങ്കൽ നിയമങ്ങൾ പ്രകാരമോ കഴിയുന്നവർക്ക് ഭരണഘടനാപരമായ അവകാശങ്ങൾ നിലനിൽക്കും. എന്നാൽ ജയിലിൽ കഴിയുന്ന ഒരാൾക്ക് സ്വമേധയാ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ, സാധാരണയായി കോടതിയുടെ ഇടപെടലിലൂടെയാണ് അതിനുള്ള വഴി ഒരുക്കുന്നത്. ഹ്രസ്വകാല പരോളോ താൽക്കാലിക ജാമ്യമോ അനുവദിച്ച് പൊലീസ് അകമ്പടിയോടെ ചടങ്ങിൽ പങ്കെടുപ്പിക്കുകയോ, അല്ലെങ്കിൽ കോടതിയുടെ പ്രത്യേക നിർദേശപ്രകാരം പൊലീസ് കസ്റ്റഡിയിലോ കോടതി നിശ്ചയിക്കുന്ന സ്ഥലത്തോ സത്യപ്രതിജ്ഞ നടത്തുകയോ ചെയ്യുന്ന രീതികളാണ് ഇന്ത്യയിൽ പിന്തുടരുന്നത്.
ഗവർണർ അനുവദിച്ചാൽ ജയിലിൽ വച്ച് സത്യപ്രതിജ്ഞം ചെയ്യാം.ജയിലിൽ നിന്ന് വന്ന് സത്യപ്രതിജ്ഞ ചെയ്തു പോകാനും കഴിയും
ഇന്ത്യയിൽ ശ്രദ്ധേയമായ നിരവധി മുൻമാതൃകകളുമുണ്ട്. 2024-ൽ ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ഡിബ്രുഗഡ് ജയിലിൽ കഴിയുകയായിരുന്ന ഖഡൂർ സാഹിബ് എം.പി. അമൃത്പാൽ സിങ്ങിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നാലുദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചതിനെ തുടർന്ന് അദ്ദേഹം ഡൽഹിയിലെത്തി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും ജയിലിലേക്ക് മടങ്ങി. അതേ വർഷം യു.എ.പി.എ കേസിൽ തിഹാർ ജയിലിലായിരുന്ന ബാരാമുള്ള എം.പി. എഞ്ചിനീയർ റഷീദിനും ഡൽഹി ഹൈക്കോടതി രണ്ടുദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചതിനെ തുടർന്ന് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചു. തമിഴ്നാട്ടിലെ മന്ത്രി സെന്തിൽ ബാലാജിയുടെ കേസിലും ജയിലിൽ കഴിയുന്നതുകൊണ്ട് മാത്രം ജനപ്രതിനിധിയുടെ ഭരണഘടനാപരമായ പദവി നഷ്ടമാകില്ലെന്ന നിലപാടാണ് കോടതികൾ സ്വീകരിച്ചത്. ഇതിന് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജയിലിൽ കഴിയുന്നതിനിടെയാണ് വിജയിച്ച പഞ്ചായത്ത് പ്രസിഡന്റുമാർക്കും നഗരസഭാംഗങ്ങൾക്കും പൊലീസ് അകമ്പടിയോടെ കലക്ടറേറ്റിലോ മുനിസിപ്പൽ ഓഫീസിലോ എത്തി സത്യപ്രതിജ്ഞ ചെയ്യാൻ കോടതി അനുമതി നൽകിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾ നൽകിയ ജനവിധി അനാവശ്യമായി തടസ്സപ്പെടരുത് എന്ന തത്വമാണ് ഇത്തരം കേസുകളിൽ കോടതികൾ പൊതുവെ പിന്തുടർന്നിട്ടുള്ളത്.
ഭരണ പ്രതിസന്ധി ഇല്ല.എൽഡിഎഫ് യുഡിഎഫ് മുന്നണികൾ ഒന്നിച്ചാലും അവിശ്വാസം പാസാകില്ല
സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സങ്ങൾ ഇല്ല.കോടതിവിധിയിലൂടെ അംഗത്വം അസാധുവായിട്ടില്ല.വീണ്ടും സത്യ പ്രതിജ്ഞ ചെയ്താൽ മതി.അങ്ങനെ ചെയ്യുന്നതിന് ജയിലിലോ പുറത്തോ സൗകര്യം ഏർപ്പെടുത്താൻ കഴിയും.സത്യപ്രതിജ്ഞ ചെയ്യാൻ ജയിലധികൃതർക്ക് അനുവദിക്കാതിരിക്കാൻ പറ്റില്ല.കാരണം അത് ഗുരുതരമായ ഭരണഘടന അവകാശലം ലംഘനമാണ്.കോടതി അത് അനുവദിക്കുകയില്ല.സമാനമായ കേസുകളിൽ കോടതി സത്യപ്രതിജ്ഞയ്ക്ക് വേണ്ട സൗകര്യം ഏർപ്പെടുത്താൻ അനുവാദം കൊടുത്തിട്ടുണ്ട്.
സുഗതന്റെ അഭാവത്തിൽ പോലും 51 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ഉണ്ട്.അത് കേവല ഭൂരിപക്ഷമാണ്.സ്വതന്ത്രന്മാരുടെ പിന്തുണ തുടർന്നിടത്തോളം കാലം അവിശ്വാസം പാസാക്കുവാൻ കഴിയുകയില്ല.എൽഡിഎഫും യുഡിഎഫും ഒരു മുന്നണിയായി അവിശ്വാസത്തെ പിന്തുണച്ചു എന്ന പ്രതീതി സൃഷ്ടിക്കുവാൻ മാത്രമേ അതിലൂടെ കഴിയുകയുള്ളൂ.സ്വാഭാവികമായും കാര്യങ്ങൾ പരിമിക്കാൻ പോകുന്ന ദിശ ജയിലിനുള്ളിൽ വച്ചോ കോടതി നടപടിയിലൂടെ അനുമതി വാങ്ങി കോർപ്പറേഷനിൽ വന്നു സത്യപ്രതിജ്ഞ ചെയ്തു അംഗമായി സുഗതൻ ജയിലിലേക്ക് മടങ്ങും എന്നുള്ളതാണ്.ജാമ്യം കിട്ടുന്നതോടെ സാഹചര്യങ്ങൾ നോർമലായി മാറും