ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്. മെയ് 26 ചൊവ്വാഴ്ച രാവിലെ 11.15 ന് സേവാതീര്‍ഥിൽ ആരംഭിച്ച കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസനവും വിവിധ പദ്ധതികള്‍ക്കായുള്ള കേന്ദ്രസഹായവും ചര്‍ച്ചയായതായാണ് സൂചന.മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
എയിംസ്, മെട്രോ, റെയില്‍വെ വികസനം, തുറമുഖ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെയും കാണും.