ബംഗളൂരു: തുംഗഭദ്ര ഡാമിന് സമീപം ഹോസ്പേട്ടിൽ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി പോയവരാണ് അപകടത്തിൽപ്പെട്ടത്. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്
റോഡിലെ ഉയരമുള്ള ഭാഗത്തുനിന്ന് ട്രാക്ടർ താഴേക്ക് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.