റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങിയ നടിയെ തടഞ്ഞു നിര്‍ത്തി കയറി പിടിച്ച കേസില്‍ പ്രതി അറസ്റ്റില്‍

March 21, 2026 - 11:35 am

കലൂര്‍| കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങിയ നടിയെ തടഞ്ഞു നിര്‍ത്തി കയറി പിടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കതൃക്കടവ് സ്വദേശി വിപിന്‍ റോയ് ആണ് അറസ്റ്റിലായത്. പ്രതിയെ പാലാരിവട്ടം പോലീസ് ആണ് പിടികൂടിയത്. മാർച്ച് 19 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

പ്രതിക്കെതിരെ നടി മൊഴി നല്‍കി

നടിയെ തടഞ്ഞു നിര്‍ത്തി പ്രതി കയറി പിടിക്കുകയായിരുന്നു. പ്രതിക്കെതിരെ നടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ സാമൂഹിക മാധ്യമത്തിലൂടെ നിരന്തരം ശല്യം ചെയ്യുന്ന വ്യക്തിയാണെന്നും നടി പോലീസിന് മൊഴി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. പ്രതിയെ ഉടന്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *