റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

March 17, 2026 - 5:23 am

മലപ്പുറം | കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രധാന്‍ എന്നിവരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടിയിൽ മാർച്ച് 16 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.

കോണ്‍ക്രീറ്റ് മിക്‌സ് കമ്പനിയില്‍ ജീവനക്കാരാണ്

ഇവര്‍ മൂന്നു വര്‍ഷമായി കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്‌സ് കമ്പനിയില്‍ ജീവനക്കാരാണ്. കമ്പനിയുടെ അയല്‍വീട്ടിലെ കിണറില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആടിനെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസ്സം നേരിട്ടപ്പോഴാണ് രണ്ടാമത്തെയാളും ഇറങ്ങിയത്. ഇയാളും അപകടത്തില്‍പെടുകയായിരുന്നു.

മാവൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *