റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

March 11, 2026 - 3:15 pm

മുംബൈ: പൂനയിൽ അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. അഞ്ജലി ശങ്കർ സാൽവെ (18) യാണ് മരിച്ചത്. ട്രക്ക് ഓടിച്ച രാജ്പാൽ കസ്ബെയെ പോലീസ് അറസ്റ്റ് ചെയ്തു.റോഡിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്ന അഞ്ജലിയെ പിന്നിൽനിന്നെത്തിയ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ട്രക്കിന്‍റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഞ്ജലിയുടെ ശരീരത്തിലൂടെ ട്രക്കിന്‍റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തു വച്ചു തന്നെ മരണം സംഭവിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *