തിരുവനന്തപുരം | സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം നടത്തുന്നതിനുമായി എക്സൈസ് വകുപ്പിന് കീഴില്‍ കേരള സ്റ്റേറ്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രൂപീകരിക്കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
‘അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനാനന്തര പദ്ധതി’
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ രണ്ടാംഘട്ടമായ ‘അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനാനന്തര പദ്ധതി’യുടെ വിശദമായ മാര്‍ഗ്ഗരേഖയ്ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കി. അതിദരിദ്രര്‍ക്ക് തൊട്ടുമുകളില്‍ വരുന്ന കുടുംബങ്ങളെ കേവല ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവഷ്‌ക്കരിച്ചിരിക്കുന്നത്.
