വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സു​ഖോ​യ്-30 എം​കെ​ഐ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ആസാ​മി​ലെ ജോ​ർ​ഹ​ട്ട് എ​യ​ർ​ബേ​സി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നത്തിന്‍റെ സി​ഗ്നൽ വ്യാഴാഴ്ച രാത്രി 7.42 ഓടെയാണ് അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്. ഏ​ക​ദേ​ശം 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വ്യോ​മ​സേ​ന ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

ഇന്ത്യന്‍ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു, ഈ ദുഃഖസമയത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു-‘ വ്യോമസേന എക്‌സില്‍ കുറിച്ചു. വി​മാ​നം ത​ക​രാ​നു​ള്ള കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​തോ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണോ അ​പ​ക​ട​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്താ​ൻ വ്യോ​മ​സേ​ന ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →