കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ കഴിഞ്ഞ രാ​ത്രി 11 മണിയോടെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ആക്രമണത്തിൽ ഡാ​ലി​ക​രി​ക്കം സ്വ​ദേ​ശി പ്ര​കാ​ശി​ന് പ​രി​ക്കേ​റ്റു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​കാ​ശ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​കാ​ശി​നെ തു​മ്പി​കൈ കൊ​ണ്ട് ചു​റ്റി​യ ശേ​ഷം തോ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

മേഖലയിൽ കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്.

തോ​ളി​ന് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് ഈ ​മേ​ഖ​ല. കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →