റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ്റുകാല്‍ പൊങ്കാല : തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ലക്ഷങ്ങൾ ന​ഗ​ര​വീ​ഥി​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നാ​യി ഭ​ക്ത​ല​ക്ഷ​ങ്ങ​ളാ​ണ് ന​ഗ​ര​വീ​ഥി​ക​ളി​ൽ അ​ടു​പ്പു​കൂ​ട്ടി കാ​ത്തി​രി​ക്കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് 2.15ന് ​ആ​ണ് പൊ​ങ്കാ​ല നി​വേ​ദി​ക്കു​ന്ന​ത്.

രാ​വി​ലെ 9:45ന് ​തോറ്റംപാട്ടിന്‍റെ അകമ്പടിയോടെ പൊ​ങ്കാ​ല​യു​ടെ അ​ടു​പ്പു​വെ​ട്ട് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. നേ​ര​ത്തെ ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ‌ ഇ​ഷ്ടി​ക നി​ര​ത്തി സ്ഥാ​നം ഉ​റ​പ്പി​ച്ചി​രു​ന്നു. ഉ​ച്ച​യ്ക്ക് 2.15ന് ​ആ​ണ് പൊ​ങ്കാ​ല നി​വേ​ദി​ക്കു​ന്ന​ത്. ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ൽ ഉ​ച്ച ക​ഴി​ഞ്ഞ് 3.10 മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ക്ഷേ​ത്ര ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ല.

ജില്ലയിലുടനീളം 4,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്ക്കായി ജില്ലയിലുടനീളം 4,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരം നാലു സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും തിരിച്ചാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ വിന്യസിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *