റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം : തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

March 3, 2026 - 6:57 am

കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി. ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം വ​ള​രെ മോ​ശ​മാ​ണെ​ന്നും ഒ​രു ദി​വ​സ​ത്തെ പ​രി​പാ​ടി​യു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പോ​ലും ബോ​ർ​ഡി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും ദേ​വ​സ്വം ബെ​ഞ്ച് കു​റ്റ​പ്പെ​ടു​ത്തി.

എ​ല്ലാ രേ​ഖ​ക​ളും മാ​ർ​ച്ച് ആ​റി​ന​കം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു

ധ​ന​ല​ക്ഷ്മി ബാ​ങ്കി​ലെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ രേ​ഖ​ക​ളും മാ​ർ​ച്ച് ആ​റി​ന​കം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ മൂ​ന്നാ​ഴ്ച​ത്തെ സ​മ​യം കൂ​ടി വേ​ണ​മെ​ന്ന ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. മൂ​ന്ന് മാ​സ​ത്തി​ലേ​റെ സ​മ​യം ന​ൽ​കി​യി​ട്ടും വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ചെലവിന്റെ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കു​ന്ന​തി​ൽ ബോ​ർ​ഡ് വീ​ഴ്ച വ​രു​ത്തി​

ലേ​ല​മോ ടെ​ൻ​ഡ​റോ വി​ളി​ക്കാ​തെ​യാ​ണ് ക​രാ​റു​ക​ൾ ന​ൽ​കി​യ​തെ​ന്ന് ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 3.12 കോ​ടി രൂ​പ ഈ ​പ​രി​പാ​ടി​ക്കാ​യി ചി​ല​വാ​യെ​ന്ന് ദേ​വ​സ്വം മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന്‍റെ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കു​ന്ന​തി​ൽ ബോ​ർ​ഡ് വീ​ഴ്ച വ​രു​ത്തി​യ​താ​യി കേ​ര​ള സ്റ്റേ​റ്റ് ഓ​ഡി​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ല്ലാ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും ക​രാ​ർ പ​ത്ര​ങ്ങ​ളും ഹാ​ജ​രാ​ക്കാ​ൻ ഓ​ഡി​റ്റ​റോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു

കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യി സ്വ​ത​ന്ത്ര ഓ​ഡി​റ്റ​റെ കോ​ട​തി ഉ​ൾ​പ്പെ​ടു​ത്തി. എ​ല്ലാ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും ക​രാ​ർ പ​ത്ര​ങ്ങ​ളും ഹാ​ജ​രാ​ക്കാ​ൻ ഓ​ഡി​റ്റ​റോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ചി​ല​വാ​ക്കി​യ തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ത​ന്നെ പ​ല ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​പ്പോ​ൾ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *