റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു

February 23, 2026 - 10:25 am

കൊല്‍ക്കത്ത| മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു. 73 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഫെബ്രുവരി 23 തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി വിവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായിരുന്നു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായിരുന്നു. പിന്നീട് മുകുള്‍ റോയ് 2017ല്‍ ബിജെപിയിലേക്ക് മാറിയിരുന്നു. മമത ബാനര്‍ജിയുടെ .അടുത്ത അനുയായിയായാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നത്. 2009-ല്‍ കേന്ദ്ര കപ്പല്‍ ഗതാഗത സഹമന്ത്രിയായും, 2011 മുതല്‍ 2012 വരെ റെയില്‍വേ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നഗരവികസന മന്ത്രാലയത്തിലും ചുമതലകള്‍ വഹിച്ചിട്ടുണ്ട്..

എംഎല്‍എ സ്ഥാനം രാജിവയ്ക്കാതെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. .

2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിയെ സഹായിച്ചു. 2020ല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചു. എന്നാല്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കാതെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *