റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുനമ്പം കേസിലെ പുനഃപരിശോധന ഹർജി പിൻവലിക്കും- വഖഫ് ബോർഡ്

January 30, 2026 - 8:44 pm

ന്യൂഡൽഹി: മുനമ്പത്തെ ഭൂമി, വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ തീരുമാനിച്ചതായി കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹർജി പിൻവലിച്ചതിന് ശേഷം ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിന് സമയം അനുവദിക്കണമെന്ന ബോർഡിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മുനമ്പംഭൂമിയിൽ തൽസ്ഥിതി തുടരാനും സുപ്രീം കോടതി നിർദേശിച്ചു.

അഡ്വ.കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന പുനഃപരിശോധനാ ഹർജി പിൻവലിക്കാനുള്ള ബോർഡിന്റെ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചത്.

വഖഫ് ബോർഡ് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന പുനഃപരിശോധനാ ഹർജി പിൻവലിക്കാനുള്ള ബോർഡിന്റെ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഫയൽ ചെയ്യേണ്ട അപ്പീൽ തയ്യാറാക്കുന്നതിന് സമയം അനുവദിക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ സുപ്രീം കോടതി അയച്ച നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോൺസൽ സി. കെ. ശശിയും കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യവും ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ച് അംഗീകരിച്ചു.

ഭൂമിയിൽ തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിരുന്നു.

.ഭൂമിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നേരത്തെ ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിരുന്നു. ഈ ഇടക്കാല ഉത്തരവ് നീട്ടണം എന്ന വഖഫ് സംരക്ഷണ വേദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുള്ള നസീഹ് ആവശ്യപ്പെട്ടു. ഈ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *