റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ പിടിയിലായി

January 22, 2026 - 8:38 am

കൊ​ല്ലം: പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പി​ടി​യി​ലാ​യി. ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ സി​ന്‍റു മ​ണ്ട​ൽ(19), രാ​ഹു​ൽ മ​ണ്ട​ൽ(19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സ​ഫ് ടീ​മും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ല്ല ഭാ​ഗ​ത്തുനി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​ച്ചശേഷം ബ​സി​ൽവരുകയായിരുന്നു.

. ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു. കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്നും ട്രെ​യി​ൻ മാ​ർ​ഗം ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​ച്ച ശേ​ഷം​അ​വി​ടെനി​ന്നും ബ​സി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *