സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ൽ ത​​​ട്ടി​​​പ്പ് : കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ഡി റെ​​​യ്ഡ്

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി). റെ​​​യി​​​ൽ​​​വേ, ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ്, ബി​​​ഹാ​​​ർ സ​​​ർ​​​ക്കാ​​​ർ, ചി​​​ല ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള 40ല​​​ധി​​​കം സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ൽ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ സം​​​ഘ​​​ത്തെ​​ക്കു​​റി​​ച്ച് ബി​​​ഹാ​​​റി​​​ലെ പാ​​​റ്റ്ന​​​യി​​​ലു​​​ള്ള ഇ​​​ഡി ഓ​​​ഫീ​​​സാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

കു​​​റ്റ​​​വാ​​​ളി സം​​​ഘം വ്യാ​​​ജ നി​​​യ​​​മ​​​ന​​​ക്ക​​​ത്തു​​​ക​​​ള​​​യ​​​ച്ച് പ​​​ണം ത​​​ട്ടു​​​ന്ന​​​താ​​​യി ഇ​​​ഡി ക​​​ണ്ടെ​​​ത്തി.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ പ​​​ന്ത​​​ളം, അ​​​ടൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ കോ​​ഡൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ഡി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മെ ബി​​​ഹാ​​​ർ, ബം​​​ഗാ​​​ൾ, ത​​​മി​​​ഴ്നാ​​​ട്, ഗു​​​ജ​​​റാ​​​ത്ത്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും റെ​​​യ്ഡ് ന​​​ട​​​ന്നു.റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പേ​​​രി​​​ൽ വ്യാ​​​ജ ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്തു പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ൽ​​​നി​​​ന്നാ​​​ണ് വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് വ്യാ​​​ജ ജോ​​​ലി​​​ക​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ഒ​​​രു സം​​​ഘ​​​ത്തി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ത്തി​​​യ​​​ത്. ഔ​​​ദ്യോ​​​ഗി​​​ക സ​​​ർ​​​ക്കാ​​​ർ ഡൊ​​​മെ​​​യ്നു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ കു​​​റ്റ​​​വാ​​​ളി സം​​​ഘം വ്യാ​​​ജ നി​​​യ​​​മ​​​ന​​​ക്ക​​​ത്തു​​​ക​​​ള​​​യ​​​ച്ച് പ​​​ണം ത​​​ട്ടു​​​ന്ന​​​താ​​​യി തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​ഡി ക​​​ണ്ടെ​​​ത്തി.

ചി​​​ല​​​ർ​​​ക്ക് ര​​ണ്ട്-​​മൂ​​ന്ന് മാ​​​സ​​​ത്തേ​​​ക്ക് വേ​​​ത​​​ന​​​വും ന​​​ൽ​​​കി

ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സം നേ​​​ടു​​​ന്ന​​​തി​​​നാ​​​യി റെ​​​യി​​​ൽ​​​വേ സം​​​ര​​​ക്ഷ​​​ണ സേ​​​ന (ആ​​​ർ​​​പി​​​എ​​​ഫ്), റെ​​​യി​​​ൽ​​​വേ ടി​​​ടി​​​ഇ തു​​​ട​​​ങ്ങി​​​യ ജോ​​​ലി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ചി​​​ല​​​ർ​​​ക്ക് ര​​ണ്ട്-​​മൂ​​ന്ന് മാ​​​സ​​​ത്തേ​​​ക്ക് വേ​​​ത​​​ന​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​ഡി പ​​​റ​​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →