12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​യ​റ ഭാ​ഗ​ത്ത് നി​ന്നും 12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​ന​യ​റ സ്വ​ദേ​ശി ആ​കാ​ശ് കൃ​ഷ്ണ​ൻ പി​ടി​യി​ൽ. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ മു​ഖ​ത്തും കൈ​യി​ലും ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →